വേട്ടമുക്ക് പാർക്ക് നവീകരണം തുടങ്ങി
1601322
Monday, October 20, 2025 7:01 AM IST
പേരൂര്‍ക്കട: വേട്ടമുക്കിലെ പാര്‍ക്കിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വി.കെ പ്രശാന്ത് എംഎല്‍എ നിര്‍വ്വഹിച്ചു. ആസ്തി വികസന ഫണ്ടില്‍ നിന്നു 15 ലക്ഷം രൂപ ചെലവിട്ടാണ് പാര്‍ക്ക് നവീകരിക്കുന്നത്. പാര്‍ക്കിന്റെ ചുറ്റുമതില്‍ പൂര്‍ണമായും പുനര്‍നിര്‍മിക്കും. ചവിട്ടുപടികളില്‍ ഗ്രാനൈറ്റ് സ്ഥാപിക്കും.
പ്രകാശ സംവിധാനം, ഊഞ്ഞാല്, ഇരിപ്പിടങ്ങള്‍ എന്നിവയും പാര്‍ക്കില്‍ ഒരുക്കും. രണ്ടുമാസത്തിനുള്ളില്‍ പാര്‍ക്കിന്റെ നവീകരണം പൂര്‍ത്തീകരിക്കുമെന്നും എംഎല്‍എയുടെ ഓഫീസ് അറിയിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.ആര് മധുസൂദനന്, പൊതുജന സമാജം ഗ്രന്ഥശാല പ്രസിഡന്റ് കെ.എന്‍ ആനന്ദന് എന്നിവര്‍ പങ്കെടുത്തു.