റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച യുവാവ് പിടിയിൽ
1601883
Wednesday, October 22, 2025 7:04 AM IST
മലയിൻകീഴ്: റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച ആളെ പിടികൂടി. മലയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ വിളവൂർക്കൽ പൊറ്റയിൽ ജഗസത്യസദനത്തിൽ ജഗന്നാഥൻ ആശാരിയുടെ ഉടമസ്ഥതയിലുള്ള ഹീറോ സ്പ്ലെൻഡർ ബൈക്ക് മോഷ്ടിച്ച തിരുമല ഓടങ്കുഴി മേലേവീട്ടിൽ രഞ്ജിത്ത് (40) ആണ് പിടിയിലായത്.
ഇയാളിൽനിന്നും ബൈക്ക് വാങ്ങിയ വട്ടിയൂർക്കാവ് കൊടുങ്ങാനൂർ അഞ്ചാമട ഗിരിജാ ഭവനിൽനിന്നും വട്ടിയൂർക്കാവ് പന്തുകളം രമണി വക ശംഭു നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന വേൽമുനിയാണ്ടി(41)യെ പിടികൂടാനുണ്ടെന്നും ഇയാൾ ഉടൻ വലയിലാകും എന്നും പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ 13നു രാവിലെ ഒന്പതോടെ വീടിന് മുൻവശത്തെ റോഡിന്റെ വശത്തായി ബൈക്ക് നിറുത്തിശേഷം വീട്ടിൽ പോയി മടങ്ങി വന്നപ്പോഴാണ് ബൈക്ക് കാണാതായത്. തുടർന്ന് മലയിൻകീഴ് പോലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതും ഒന്നാംപ്രതി അറസ്റ്റിലായതും.