വെ​ള്ള​റ​ട : ശ​ബ​രി​മ​ല​യി​ല്‍​നി​ന്ന് നാ​ഗ​ര്‍​കോ​വി​ലി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യ്ക്കി​ടെ മാ​രു​തി കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​ന​ച്ച​മൂ​ടി​നു സ​മീ​പം താ​ന്നി​മൂ​ട്ടി​ലെ വ​ള​വി​ല്‍​വ​ച്ചു നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ റോ​ഡു​വ​ക്കി​ലെ ടെ​ല​ഫോ​ണ്‍ പോ​സ്റ്റ് ഇ​ടി​ച്ചു ത​ക​ര്‍​ത്ത​ശേ​ഷം ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ല്‍ ഇ​ടി​ച്ചു​നി​ന്നു.

കാ​റി​നു സാ​ര​മാ​യ കേ​ടു​പാ​ട് സം​ഭ​വി​ച്ചു​വെ​ങ്കി​ലും കാ​റി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ര്‍ അ​ട​ക്കം ആ​റം​ഗ​സം​ഘം പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.