"വേണ്ട കപ്പ് 2025' ഫുട്ബോൾ ടൂർണമെന്റ്
1601857
Wednesday, October 22, 2025 6:54 AM IST
തിരുവനന്തപുരം: ഫോർത്ത് വേവ് ഫൗണ്ടേഷൻ വേണ്ട കപ്പ് 2025 ഫുട്ബോൾ ടൂർണമെന്റ് കഴക്കൂട്ടം മാജിക് പ്ലാനറ്റിൽ ആരംഭിച്ചു. മരിയ ഉമ്മൻ മുഖ്യാതിഥിയായിരുന്നു. ഫോർത്ത് വേവ് ഫൗണ്ടേഷൻ ഡയറക്ടർ സി.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
ബോർഡ് മെംബർ ബി.ആർ. സ്വരൂപ് ഫുട്ബോൾ കിറ്റും ടീ ഷർട്ടും വിതരണം ചെയ്തു. ഫാ. ഡേവിഡ്സൺ ആശംസകൾ അറിയിച്ചു.
ഫോർത്ത് വേവ് ഫൗണ്ടേഷൻ കാറ്റലിസ്റ്റ് വൈഷ്ണവി നന്ദി പറഞ്ഞു. 27വരെ നടക്കുന്ന ടൂർണമെന്റിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയുമായി 20 വീതം ടീമുകൾ പങ്കെടുക്കും.