ധനുവച്ചപുരം ഭാഗത്ത് ദുരിത യാത്ര തുടരുന്നു
1601558
Tuesday, October 21, 2025 6:23 AM IST
പാറശാല: ധനുവച്ചപുരം കേന്ദ്രീകരിച്ചുള്ള ബസ് സര്‍വീസുകള്‍ വെട്ടിക്കുറച്ചതായി നാട്ടുകാരുടെ പരാതി. ദേശീയ നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ധനുവച്ചപുരം ഗവണ്മെന്റ് ഐടിഐ ആര്. ഡി. കോളജ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, ഹയര്‍സെക്കന്‍ഡറി സ്കൂള്‍, യുപിഎല്പി എല്‍കെജി വരെയുള്ള ക്ലാസുകളിലായി വിദ്യാര്‍ഥികളും അധ്യാപകരും അനധ്യാപകരും ഉള്‍പ്പെടെ പതിനായിരത്തോളം പേരാണ് ധനുച്ചപുരം കേന്ദ്രീകരിച്ച് വിവിധ മേഖലകളിലായി പ്രവര്‍ത്തിക്കുന്നത്.
നെയ്യാറ്റിന്‍കര താലൂക്കിലെ വിവിധ മേഖലകളില്‍നിന്ന് എത്തുന്ന വിദ്യാർഥികള്‍ പൊതുഗതാഗത സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. ആവശ്യത്തിന് ബസ് സര്‍വീസുകള്‍ ഇല്ലാത്തത് വിദ്യാര്‍ഥികളെ വലയ്ക്കുന്ന അവസ്ഥയാണ്. വൈകുന്നേരം ഏഴ് മണികഴിഞ്ഞാല്‍ നെയ്യാറ്റിന്കരനിന്നും ധനുവച്ചപുരത്തേക്കുള്ള സര്‍വീസുകള്‍ അകാരണമായി നിറുത്തിവക്കുന്നതായി വിദ്യാർഥികള്‍ പറയുന്നു.