മുണ്ടശേരി പുരസ്കാരം ഇന്നു സമ്മാനിക്കും
1601949
Wednesday, October 22, 2025 7:48 AM IST
തിരുവനന്തപുരം: പട്ടം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രഫ.ജോസഫ് മുണ്ടശേരി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാഹിത്യ-സാംസ്കാരിക രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള 2024 ലെ പുരസ്കാരം സാഹിത്യകാരൻ എൻ.എസ്. മാധവനു ഇന്നു സമ്മാനിക്കും.
വൈകുന്നേരം നാലിനു പട്ടം മുണ്ടശേരി സാസ്കാരിക പഠനകേന്ദ്രത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി പി. രാജീവ് പുരസ്കാരം സമ്മാനിക്കും. 50,001 രൂപയും പ്രശസ്തിപത്രവും പ്രസിദ്ധ ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകൽപ്പനചെയ്ത ശിൽപ്പവുമാണ് പുരസ്കാരം. സമ്മേളനത്തിൽ അഡ്വ. വി.കെ. പ്രശാന്ത് എംഎൽഎ, എ.എ. റഹീം എംപി, എന്നിവർ പ്രസംഗിക്കും.