മൃതദേഹം തിരിച്ചറിഞ്ഞു
1601851
Wednesday, October 22, 2025 6:54 AM IST
മെഡിക്കൽ കോളജ്: ദിവസങ്ങൾക്കു മുമ്പ് കരമനയാറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കൊല്ലം വെളിയം റോഡ് വിള കിഴക്കതിൽ വീട്ടിൽ സുനിൽ (48) ആണ് മരിച്ചത്. കരമന പോലീസ് സ്റ്റേഷൻ പരിധിയിൽ ആറൊഴുകുന്ന ഭാഗത്ത് ചാഞ്ഞു കിടന്ന മരത്തിൽ തട്ടിയ നിലയിലായിരുന്നു മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്.
മൃതദേഹത്തിനു രണ്ടുമൂന്നു ദിവസത്തെ പഴക്കമുണ്ടായിരുന്നു. മൃതദേഹത്തിന്റെ വിരലടയാളം പരിശോധിച്ചതിൽ നിന്നാണ് മരിച്ചത് സുനിലാണെന്ന് തിരിച്ചറിഞ്ഞത്. സുനിൽ ശാരീരികമായി അവശനിലയിൽ ആയിരുന്നുവെന്നും എന്നാൽ ആത്മഹത്യയാണോ മരണത്തിന് കാരണമെന്ന് ഉറപ്പായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.