വെ​ള്ള​റ​ട: വെ​ള്ള​റ​ട അ​മ്പൂ​രി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ ശക്ത മായി തുടരുന്ന മ​ഴ​യി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്ടം. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ അ​ഞ്ചു​മ​ണി മു​ത​ല്‍ തു​ട​ങ്ങി​യ മ​ഴ രാവിലെ 8.30 മ​ണി വ​രെ നീ​ണ്ടു. പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യ വെ​ള്ള​ക്കെ​ട്ട് അ​നു​ഭ​വ​പ്പെ​ട്ടു.

അ​മ്പൂ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തു​ടി​യാം​ങ്കോ​ണം വാ​ര്‍​ഡി​ല്‍ ച​പ്പാ​ത്തി​ന്‍ക​ര ശീ​മോ​ന്‍റെ (44) ​വീ​ട്ടി​നു​ള്ളി​ല്‍ വെ​ള്ളം ക​യ​റി. പ​ഞ്ചാ​യ​ത്ത് ന​ല്‍​കി​യ വീ​ടാ​ണ് ത​ക​ര്‍​ച്ച​യു​ടെ വ​ക്കി​ലാ​യ​ത്. ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന ദ്ര​വി​ച്ച വീ​ടി​നു​ള്ളി​ല്‍ വെ​ള്ളം ക​യ​റി​യ​തോ​ടെ കി​ട​ന്നു​റ​ങ്ങാ​ൻപോലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി.​ രണ്ടുദിവ സം മുന്പും ഇവിടെ വെള്ളം കയറിയിരുന്നതിനാൽ ശീ​മോ​ന്‍ സ​മീ​പ​ത്തെ വെ​യി​റ്റിം​ഗ് ഷെഡി ലാ​ണ് കി​ട​ന്നു​റ​ങ്ങി നേ​രം വെ​ളു​പ്പി​ച്ച​ത്. പ്ര​ദേ​ശ​ത്തെ കൃ​ഷി​ഭൂ​മി​ക​ള്‍ മി​ക്ക​തും വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യി​ട്ടു​ണ്ട്.

വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ മി​ക്ക​തും വെ​ള്ള​ത്തി​ല്‍ മു​ങ്ങി. ക​ള​ത്ത​റ പാ​ട​ശേ​ഖ​രം വെ​ള്ള​ത്തി​ല്‍ മു​ങ്ങി. സ​മീ​പ​ത്തെ മ​രി​ച്ചീ​നി, വാ​ഴ കൃ​ഷി​ക​ള്‍ മി​ക്ക​തും നശിച്ചു. വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശ​മാ​ണ് പ്ര​ദേ​ശ​ത്ത് സം​ഭ​വി​ച്ചി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. തു​ട​ര്‍​ച്ച​യാ​യി പെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന മ​ഴ​യി​ല്‍ പ്ര​ദേ​ശ​ത്ത് റ​ബ​ര്‍ ടാ​പ്പിം​ഗ് പൂ​ര്‍​ണമാ​യും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

പ്ര​ദേ​ശ​മാ​കെ ക​ടു​ത്ത വ​റു​തി​യി​ലു​മാ​ണ്. മ​ഴ ഇ​തേ രീ​തി​ക്ക് തു​ട​ര്‍​ന്നാ​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടും എ​ന്നു​ള്ള ആ​ശ​ങ്ക​യി​ലാ​ണ് ജ​ന​ങ്ങ​ള്‍. അ​മ്പൂ​രി ആ​ദി​വാ​സി മേ​ഖ​ല​യി​ലും ക​ടു​ത്ത വ​റു​തി​യി​ലാ​ണ്. ​തൊ​ഴി​ലു​ക​ളൊ​ന്നും ന​ട​ക്കു​ന്നി​ല്ല. കാ​ട്ടു വ​ര്‍​ഗ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു ഭ​ക്ഷി​ക്കു​ന്ന ഇ​വ​ര്‍​ക്ക് കാ​ട്ടുവി​ള​കള്‍ ശേ​ഖ​രി​ക്കാ​നും ക​ഴി​യു​ന്നി​ല്ല.​ ആ​ദി​വാ​സി മേ​ഘല​യി​ല്‍ നി​ന്നും വി​ഷ​കൂ​ണ്‍ ശേ​ഖ​രി​ച്ചു ക​ഴി​ച്ച ആ​റുപേ​ര്‍ ഇ​പ്പോ​ഴും കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പ​റ​മ്പി​ല്‍നി​ന്നും കി​ഴ​ങ്ങ് വ​ര്‍​ഗങ്ങ​ള്‍ ഒ​ന്നും ശേ​ഖ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.