തിരുവല്ലം ക്ഷേത്രോത്സവം ഇന്നു കൊടിയേറും
1601561
Tuesday, October 21, 2025 6:34 AM IST
തിരുവല്ലം: പരശുരാമസ്വാമി ക്ഷേത്രതിലെ ഉത്സവത്തിന് ഇന്നു കൊടിയേറും. ഉച്ചയ്ക്ക് 12.25ന് നടക്കുന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി കെ.എം. മന മാധവന് നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണു കൊടിയേറ്റം. പഞ്ചവാദ്യം, പഞ്ചാരി മേളം എന്നിവയുണ്ടാവും. എല്ലാ ദിവസവും രാവിലെ 10.45ന് ആനപ്പുറത്ത് എഴുന്നള്ളത്ത്, 12.30ന് അന്നദാന സദ്യ. 21 ന് വൈകുന്നേരം 6.30ന് നാമമധുരം, രാത്രി 8.00 ന് ക്ലാസിക്കല്‍ ഡാന്‍സ്. 22ന് രാവിലെ 7.30ന് ഗീതാപാരായണം. വൈകുന്നേരം 6.30 ന് ഫ്യൂഷന്‍, രാത്രി 8.00 ന് ഡാന്‍സ്. 23ന് രാവിലെ 7.00ന് നാരായണീയ പരായണം. വൈകുന്നേ രം 6.30 ന് ഡാന്‍സ് , രാത്രി 8.00 ന് കഥകളി എന്നിവയുണ്ടാകും.