അദ്വൈതയ്്ക്കു കൈത്താങ്ങുമായി എം.എ. യൂസഫ് അലി
1601563
Tuesday, October 21, 2025 6:34 AM IST
തിരുവനന്തപുരം: കരയുന്പോൾ കണ്ണുകൾ പുറത്തേക്കു തള്ളുന്ന രോഗത്തോടു മല്ലിടുന്ന നെയ്യാറ്റിൻകര വെണ്‍പകൽ സ്വദേശി ഒരുവയസുകാരി അദ്വൈതയ്ക്ക് ചികിത്സാ സഹായവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫ് അലി.
ശസ്ത്രക്രിയക്കായി പത്തുലക്ഷം രൂപ കുഞ്ഞിന്റെ കുടുംബത്തിനു കൈമാറി. കുഞ്ഞിന്റെ രോഗാവസ്ഥയും ശസ്ത്രക്രിയക്കുവേണ്ട ഭാരിച്ച പണം കണ്ടെത്താനാകാത്ത കുടുംബത്തിന്റെ സാഹചര്യവും വാർത്തകളിലൂടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് യൂസഫ് അലിയുടെ ഇടപെടൽ.
എം.എ. യൂസഫ് അലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഡയറക്ടർ ജോയ് ഷഡാനന്ദൻ, കുഞ്ഞിന്റെ വീട്ടിലെത്തി മാതാപിതാക്കൾക്ക് പത്തുലക്ഷം രൂപയുടെ ചെക്ക് കൈമാറി. പബ്ലിക് റിലേഷൻസ് മാനേജർ സൂരജ് അനന്തകൃഷ്ണൻ, മീഡിയ കോർഡിനേറ്റർ എം.അൽ. അമീൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.