സ്പെഷല്‍ സ്കൂള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് : അമ്പൂരി നവജ്യോതിയ്ക്ക് തിളക്കം
1601323
Monday, October 20, 2025 7:01 AM IST
വെള്ളറട: ചെങ്ങന്നൂരിൽ നടന്ന ഡോ. എ.പി.ശ്രീകുമാര്‍ മെമ്മോറിയല്‍ സൗത്ത് കേരള സ്പെഷല്‍ സ്കൂള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ അമ്പൂരി നവജ്യോതിയ്ക്ക് തിളക്കം.
പതിനാറിലധികം ടീമുകളുമായി മത്സരിച്ചതില്‍ ഡബിള്‍സ് ഒന്നാം സ്ഥാനവും ട്രോഫിയും കാഷ് അവാര്‍ഡും സിംഗിള്‍സ് മത്സരത്തില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
നവ ജ്യോതിയുടെ അദ്വൈത്- അജോ ടീമിന് ഡബിള്‍സിലും അദ്വൈതിന് സിംഗിള്‍സ് മത്സരത്തിലുമാണ് ഒന്നാം സ്ഥാനം.