ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ചക്രം ഊരിത്തെറിച്ചു
1601855
Wednesday, October 22, 2025 6:54 AM IST
നെടുമങ്ങാട്: ഓടികൊണ്ടിരുന്ന കെഎസ് ആര്‍ടി സി ബസിന്റെ ചക്രം ഊരിത്തെറിച്ചു. ബസ് അമിതവേഗതയിലല്ലാത്തിനാല് വന്‍ അപകടം ഒഴിവായി. നെടുമങ്ങാട് എട്ടാംകല്ല് കെല്‍ട്രോണ്‍ ജംഗ്ഷനു സമീപമായിരുനനു സംഭവം നടന്നത്. കിഴക്കേക്കോട്ടയിൽ നിന്നും നെടുമങ്ങാട്ടേക്കു വരുകയായിരുന്ന നെടുമങ്ങാട് ഡിപ്പോയിലെ ബസിന്റെ ചക്രമാണ് ഊരിത്തെറിച്ചത്. ഉച്ച സമയമായതിനാല്‍ നാലു യാത്രക്കാർ മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്.
ഡ്രൈവറുടെ മനസാന്നിദ്ധ്യം കൊണ്ട് മാത്രമാണു വന്‍ ദുരന്തം ഒഴിവായത്. ബസിന്റെ മുന്‍ വശത്തെ ഇടതുഭാഗത്തെ ചക്രമാ ണ് ഊരി മാറിയത്. ചക്രം തൊട്ടടുത്ത ഓടയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തുടര്‍ന്നു വര്‍ക്ക് ഷോപ്പ് ജീവനക്കാരെത്തി സ്പെയര്‍ ചക്രം ഘടിപ്പിച്ച് ബസ് ഡിപ്പോയിലേക്ക് എത്തിച്ചു.