പഞ്ചായത്ത് രക്ഷാ യാത്ര സംഘടിപ്പിച്ചു
1601325
Monday, October 20, 2025 7:03 AM IST
പാറശാല: പാറശാല ഗ്രാമ-ബ്ലോക്കു പഞ്ചായത്തുകള്‍ ഭരിക്കുന്ന എല്‍ഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കെതിരെ പാറശാല - പരശുവയ്ക്കല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് രക്ഷാ യാത്ര സംഘടിപ്പിച്ചു. പഞ്ചായത്ത് രക്ഷാ യാത്ര പവതിയാന്‍വിളയില്‍ കെപിസിസി സെക്രട്ടറി ഡോ.ആര്.വല്സലന് ഉത്ഘാടനം ചെയ്തു.
ജാഥ ക്യാപ്റ്റന്മാരായ കൊറ്റാമം ലിജിത്ത്, ജെ.കെ. ജസ്റ്റിന്‍രാജ്, എ.ടി.ജോര്‍ജ് , പാശാല സുധാകരന്, കൊറ്റാമം വിനോദ്, അഡ്വ.എസ്.ജോണ്‍, കൊല്ലിയോടു സത്യനേശന് , വേലപ്പന് നായര്‍, കൊറ്റാമം മോഹനന്, മധു, അരുണ്‍, ലെല്‍വിന്‍ ജോയ്, പവതിയന്‍വിള സുരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.