പാറക്കുളത്തിൽ മരിച്ച നിലയിൽ
1459809
Tuesday, October 8, 2024 10:47 PM IST
നെടുമങ്ങാട്: ഇരിഞ്ചയം താന്നിമൂട് കണ്ണൻ കോട് സ്വദേശി സിന്ധു എന്ന് വിളിക്കുന്ന രാജേന്ദ്രൻ(50) നെയാണ് പാറക്വാറിയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ മുതൽ ഇയാളെ കാണാ നില്ലായിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തെരെച്ചിലാണ് ഇന്നലെ വൈകുന്നേരം 5.30 ഓടെ മൃതദ്ദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാകാമെന്ന് പോലീസ് പറഞ്ഞു.
നെടുമങ്ങാട് ഫയർഫോഴ്സം എത്തിയാണ് മുതദ്ദേഹം പുറത്തെടുത്തത്. കൺസ്ട്രക്ഷൻ ജോലിയാണ് ചെയ്ത് വന്നത്. നെടുമങ്ങാട് പോലീസ് കേസെടുത്തു. ഭാര്യ: ബിന്ദു. മകൻ: അഭിരാജ്.