തെക്കന്‍ കുരിശുമലയില്‍ : വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാള്‍ ആഘോഷിച്ചു
1453558
Sunday, September 15, 2024 6:14 AM IST
വെള്ളറട: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു. രാവിലെ സംഗമ വേദിയില്‍ നടന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തെക്കന്‍ കുരിശുമല തീര്‍ഥാടന കമ്മിറ്റി നേതൃത്വം നല്കി. ജപമാല, ലിറ്റിനി, നൊവേന, വിശുദ്ധ കുരിശിന്റെ നവനാള്‍ എന്നിവയും നടന്നു.
തുടര്‍ന്ന് നടന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിയ്ക്ക് തീര്‍ഥാടന കേന്ദ്രം സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. ഹെന്സിലിന് ഒസിഡി മുഖ്യ കാര്‍മികത്വം വഹിച്ചു. നെറുകയിലേയ്ക്ക് നടന്ന കുരിശിന്റെ വഴി പ്രാര്‍ഥനയ്ക്ക് നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.