യൂത്ത് കോൺഗ്രസ് ദിനം: ഭക്ഷണ വിതരണം നടത്തി
1443712
Saturday, August 10, 2024 6:51 AM IST
വെമ്പായം: ആഗസ്റ്റ് ഒന്പത് യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണത്തിെന്റെ ഭാഗമായി വെമ്പായം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തലും ഭക്ഷണ വിതരണവും നടത്തി. വെമ്പായം പഞ്ചായത്തിൽ വിവിധ മണ്ഡലം കമ്മിറ്റികളിൽ യൂത്ത് കോൺഗ്രസ് പതാക ഉയർത്തി.
തുടർന്നു മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കന്യാകുളങ്ങര കമ്മ്യൂണിറ്റി ഹെൽ ത്ത് സെന്ററിൽ നടന്ന പ്രഭാതഭക്ഷണവിതരണം സംസ്ഥാന സെക്രട്ടറി ഫൈസൽ നന്നാട്ട്കാവ് ഉദ്ഘാടനം ചെയ്തു.
അഡ്വ. അഭിജിത്, എം. റിഫായി, അമീർതീപ്പുകൽ, ആർ. രാകേഷ്, എം.ജെ. പ്രവീൺ, റയ്യാൻ, എച്ച്. ഹാഷിക്, എൻ. ഹസ്സൈൻ, നിഹാസ്, ചിറക്കോണം റെജി, സജീർ കന്യാകുളങ്ങര എന്നിവർ പരിപാടികൾ ക്ക് നേതൃത്വം നൽകി.