മാര്‍ ​ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ സ്മാ​ര​ക ക്വി​സ് പ്രാ​ഥ​മി​ക​ത​ലം നാ​ളെ
Saturday, August 10, 2024 6:34 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ച​​ങ്ങ​​നാ​ശേ​​രി അ​​തി​​രൂ​​പ​​ത സ​​മി​​തി യു​​പി, ഹൈ​​സ്‌​​കൂ​​ള്‍ ക്ലാ​​സു​​ക​​ളി​​ല്‍ പ​​ഠി​​ക്കു​​ന്ന അ​​തി​​രൂ​​പ​​ത അം​​ഗ​​ങ്ങ​​ളാ​​യ കു​​ട്ടി​​ക​​ള്‍​ക്കാ​യി ന​​ട​​ത്തു​​ന്ന ര​​ണ്ടാ​​മ​​ത് മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ല്‍ സ്മാ​​ര​​ക ജ​​ന​​റ​​ല്‍ ക്വി​​സ് മ​​ത്സ​​ര​​ത്തി​​ന്‍റെ പ്രാ​​ഥ​​മി​​ക​ത​​ല​​ത്തി​​നു നാ​​ളെ തു​​ട​​ക്ക​​മാ​​വും. ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ പൂ​​ര്‍​ത്തി​​യാ​​ക്കി​​യി​​ട്ടു​​ള്ള കു​​ട്ടി​​ക​​ള്‍​ക്കാ​​യി നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30ന് ​​ഇ​​ട​​വ​​ക​​ക​​ളി​​ല്‍ മ​​ത്സ​​ര​​ങ്ങ​​ള്‍ ആ​​രം​​ഭി​​ക്കും.

പൊ​​തു​​വി​​ജ്ഞാ​​നം, ആ​​നു​​കാ​​ലി​​ക വി​​ഷ​​യ​​ങ്ങ​​ള്‍, കേ​​ര​​ള സ​​ഭാ ച​​രി​​ത്രം, മാ​ർ പ​വ്വ​ത്തി​​ലി​ന്‍റെ ജീ​​വി​​ത​​രേ​​ഖ, ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് ച​​രി​​ത്രം എ​​ന്നി​​വ വി​​ഷ​​യ​​ങ്ങ​​ളാ​​യി ഉ​​ള്‍​പ്പെ​​ട്ടി​​ട്ടു​​ള്ള​​താ​​ണി മ​​ത്സ​​രം. ഇ​​ട​​വ​​ക​​ക​​ളി​​ല്‍ വി​​ജ​​യി​​ക്കു​​ന്ന ആ​​ദ്യ അ​​ഞ്ച് സ്ഥാ​​ന​​ക്കാ​​ര്‍​ക്ക് സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും മെ​​ഡ​​ലു​​ക​​ളും സ​​മ്മാ​​നി​​ക്കും.

ഓ​​രോ വി​​ഭാ​​ഗ​​ത്തി​​ലെ​​യും ആ​​ദ്യ മൂ​​ന്നുസ്ഥാ​​ന​​ക്കാ​​ര്‍​ക്ക് അ​​തി​​രൂ​​പ​​താ​​ത​​ല ഫൈ​​ന​​ല്‍ മ​​ത്സ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കാം. വി​​ജ​​യി​​ക​​ള്‍​ക്ക് കാ​​ഷ് അ​​വാ​​ര്‍​ഡ്, സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ്, ട്രോ​​ഫി എ​​ന്നി​​വ ന​​ല്‍​കും. ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ര​​ജി​​സ്‌​​ട്രേ​​ഷ​​നു​​ക​​ള്‍ ന​​ട​​ത്തു​​ക​​യും ര​​ണ്ടുവി​​ഭാ​​ഗ​​ങ്ങ​​ളി​​ലു​​മാ​​യി വി​​ജ​​യ​​ങ്ങ​​ള്‍ നേ​​ടി കൂ​​ടു​​ത​​ല്‍ പോ​​യി​​ന്‍റു​ക​​ള്‍ ക​​ര​​സ്ഥ​​മാ​​ക്കു​​ന്ന യൂ​​ണി​​റ്റി​​നു മാ​​ര്‍ ജോ​​സ​​ഫ് പൗ​​വ​​ത്തി​​ല്‍ സ്മാ​​ര​​ക എ​​വ​​റോ​​ളിം​​ഗ് ട്രോ​​ഫി സ​​മ്മാ​​നി​​ക്കും.


അ​​തി​​രൂ​​പ​​താ​ത​​ല ഫൈ​​ന​​ല്‍ മ​​ത്സ​​ര​​ങ്ങ​​ള്‍ 18ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30 ന് ​​ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ക്കും. അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ ചാ​​മ​​ക്കാ​​ല - ര​​ക്ഷാ​​ധി​​കാ​​രി, ഷി​​ജി ജോ​​ണ്‍​സ​​ണ്‍-ജ​​ന​​റ​​ല്‍ ക​​ണ്‍​വീ​​ന​​ര്‍, ജോ​​ര്‍​ജു​​കു​​ട്ടി മു​​ക്ക​​ത്ത് - ഫി​​നാ​​ന്‍​സ് ക​​ണ്‍​വീ​​ന​​ര്‍, രാ​​ജേ​​ഷ് ജോ​​ണ്‍-പ​​ബ്ലി​​സി​​റ്റി ക​​ണ്‍​വീ​​ന​​ര്‍, ജെ​​സി ആ​​ന്‍റ​ണി - ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കു​​ന്ന അ​​റു​​പ​​തം​​ഗ ക​​മ്മി​​റ്റി പ്ര​​വ​​ര്‍​ത്ത​​നം ആ​​രം​​ഭി​​ച്ചു. വി​​ജ​​യി​​ക​​ള്‍​ക്ക് സെ​​പ്റ്റം​​ബ​​ര്‍ ഒ​​ന്നി​​നു സ​​മ്മാ​​ന​​ങ്ങ​​ള്‍ വി​​ത​​ര​​ണം ചെ​​യ്യും.