പാ​ലോ​ട് അ​ഗ്നി​ര​ക്ഷാ​നി​ല​യം എ​ത്ര​യും വേ​ഗം പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Sunday, June 16, 2024 6:58 AM IST
തി​രു​വ​ന​ന്ത​പു​രം: 2021 ഫെ​ബ്രു​വ​രി18 ന് ​പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ അ​നു​മ​തി ന​ൽ​കി​യ പാ​ലോ​ട് അ​ഗ്നി​ര​ക്ഷാ​നി​ല​യം എ​ത്ര​യും വേ​ഗം പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

ക​മ്മീ​ഷ​ൻ ആ​ക്റ്റിം​ഗം ചെ​യ​ർ​പേ​ഴ്സ​ണും ജു​ഡീ​ഷ്യ​ൽ അം​ഗ​വു​മാ​യ കെ . ​ബൈ​ജൂ​നാ​ഥ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും ഫ​യ​ർ സ​ർ​വീ​സ​സ് ഡ​യ​റ​ക്ട​ർ​ക്കു​മാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഫ​യ​ർ സ​ർ​വീ​സ​സി​ന് സ​ർ​ക്കാ​ർ 34.5 സെ​ന്‍റ് ഭൂ​മി അ​നു​വ​ദി​ച്ചു. എം​എ​ൽ​എ 10 ല​ക്ഷം രൂ​പ​യും ന​ൽ​കി. ര​ണ്ട് മൊ​ബൈ​ൽ ടാ​ങ്ക് യൂ​ണി​റ്റു​ക​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ ഗ്യാ​രേ​ജ് നി​ർ​മി​ച്ചു. കൂ​ടി വെ​ള്ള​ത്തി​നാ​യി പൈ​പ്പ് സ്ഥാ​പി​ച്ചെ​ങ്കി​ലും അ​ത് വാ​ട്ട​ർ ലൈ​നു​മാ​യി ക​ണ​ക്റ്റ് ചെ​യ്യാ​ത്ത​തു കാ​ര​ണം വാ​ഹ​ന​ങ്ങ​ളി​ൽ വെ​ള്ളം നി​റ​യ്ക്കാ​ൻ ക​ഴി​യാ​താ​യി.

ഫ​യ​ർ സ്റ്റേ​ഷ​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യം സ്ഥ​ല​ത്തി​നി​ല്ലെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ക​മ്മീ​ഷ​നെ അ​റി​യി​ച്ച​ത്. ചെ​മ്പ​ൻ​കോ​ട് മ​ണി​ക​ണ്ഠ​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.