സിനിമാ പഠന ക്യാന്പ്
1425247
Monday, May 27, 2024 1:37 AM IST
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തിരുവനന്തപുരം പ്രസ് ക്ളബ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന ക്ളാസിക് സിനിമാപഠന ക്യാന്പ് ഇന്നു രാവിലെ പത്തിന് ആരംഭിക്കും.
ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ ഉദ്ഘാടനം നിർവഹിക്കും. കഴക്കൂട്ടം കിൻഫ്ര ഫിലിം ആന്റ് വീഡിയോ പാർക്കിൽ ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാന മന്ദിരത്തിലെ സിഫ്ര കോണ്‍ഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രസ് ക്ളബ് സെക്രട്ടറി കെ.എൻ. സാനു അധ്യക്ഷത വഹിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം അധ്യാപകൻ ഡോ. ബാബു ഗോപാലകൃഷ്ണൻ, ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് ബോർഡ് അംഗം ആർ.ശ്രീലാൽ, ഡെപ്യൂട്ടി ഡയറക്ടർ എൻ.പി. സജീഷ് തുടങ്ങിയവർ പങ്കെടുക്കും.