തി​രു​വ​ന​ന്ത​പു​രം: അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​ന്‍റെ മ​റ​വി​ൽ അ​ധ്യാ​പ​ക​രി​ൽ നി​ന്നും യാ​ത്രാ​ബ​ത്ത​യും മെ​സ് അ​ല​വ​ൻ​സും ഒ​പ്പി​ട്ട് വാ​ങ്ങി​യി​ട്ടും അ​ത് ന​ൽ​കാ​ത്ത​ത് എ​സ്എ​സ്കെ​യി​ൽ ന​ട​ക്കു​ന്ന അ​ഴി​മ​തി​യു​ടെ ഭാ​ഗ​മാ​ണെ​ന്നു കെ​പി​എ​സ്ടി​എ.

ക​ഴി​ഞ്ഞ മൂ​ന്ന് അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ങ്ങ​ളി​ലും അ​ധ്യാ​പ​ക​ർ​ക്ക് അ​ല​വ​ൻ​സു​ക​ൾ ന​ൽ​കാ​തെ വ്യാ​പ​ക അ​ഴി​മ​തി​യാ​ണ് എ​സ്എ​സ്കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന​തെ​ന്നും അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കെ​പി​എ​സ്ടി​എ സം​സ്ഥാ​ന ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ഓ​രോ​വ​ർ​ഷ​വും സം​സ്ഥാ​ന​ത്ത് എ​സ്എ​സ്കെ​യ്ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ നി​ന്നും ല​ഭി​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ വി​നി​യോ​ഗ​ത്തി​ന് കൃ​ത്യ​മാ​യ ഓ​ഡി​റ്റിം​ഗോ സം​ഘ​ട​നാ​പ​ര​മാ​യ നേ​ത്യ​യോ​ഗ​ങ്ങ​ളോ ന​ട​ത്താ​തെ ത​ങ്ങ​ൾ​ക്ക് താ​ത്പ​ര്യ​മു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി സാ​ന്പ​ത്തി​ക വി​നി​മ​യം ന​ട​ത്തു​ന്ന​ത് അ​ഴി​മ​തി​യു​ടെ തെ​ളി​വാ​ണ്. ബി​ആ​ർ​സി​ക​ൾ ഇ​ട​തു സം​ഘ​ട​ന​ക​ളു​ടെ ഹ​ബ്ബാ​ക്കി​യു​ള്ള ധൂ​ർ​ത്തും അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും കേ​ര​ള​ത്തി​ന്‍റെ പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ത​ക​ർ​ച്ച​യി​ലേ​ക്ക് ന​യി​ക്കും.

ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ സ​മ​രം ആ​രം​ഭി​ക്കാ​ൻ കെ​പി​എ​സ്ടി​എ സം​സ്ഥാ​ന സ​മി​തി തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​അ​ബ്ദു​ൽ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​കെ. അ​ര​വി​ന്ദ​ൻ, ട്ര​ഷ​റ​ർ വ​ട്ട​പ്പാ​റ അ​നി​ൽ​കു​മാ​ർ, എ​ൻ .ശ്യാം ​കു​മാ​ർ, വി. ​എം. ഫി​ലി​പ്പ​ച്ച​ൻ, ഷാ​ഹി​ദ റ​ഹ്മാ​ൻ, എ​ൻ. ജ​യ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.