സ്കൂള്‍ ബസിനടിയിലേക്ക് ഇരുചക്രവാഹനം ഇടിച്ചുകയറി
1592040
Tuesday, September 16, 2025 6:21 AM IST
മാറനല്ലൂർ: മാറനല്ലൂരില്‍ സ്കൂള്‍ ബസിനടിയിലേക്ക് ഇരുചക്രവാഹനം ഇടിച്ചുകയറി. യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
മാറനല്ലൂര്‍ കുന്നിലാണ് അപകടം നടന്നത്. സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന പുന്നാവൂര്‍ സ്വദേശി ജോസാണ് അപകടത്തില്‍പെട്ടത്. റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന മീന്‍ വണ്ടിയെ മറികടന്നെത്തിയ മാറനല്ലൂര്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ വാഹനത്തിനടിയിലേക്കാണ് ജോബ് വീണത്. പരിക്കേറ്റ ജോസിനെ 108 എത്തി ആശുപത്രിയിലേക്കു മാറ്റി.
രാവിലെ 8.30 ഓടെയാണ് അപകടം നടന്നത്. പൊങ്ങുമൂട് നിന്നു മേലാരിയോടു വഴി നെയ്യാറ്റിൻകര പോവുകയായിരുന്ന ബൈക്കും പുന്നാവർ ഭാഗത്തുനിന്നു പോങ്ങുമ്മൂടിലേക്ക് വരികയായിരുന്നു ബസുമാണ് അപകടത്തിൽ പെട്ടത്.