മെ​ഡി​ക്ക​ൽ കോ​ള​ജ്: ജീ​ർ​ണി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​നാ​യി​ല്ല. ഞാ​യ​റാ​ഴ്ച ചാ​ക്ക​യി​ൽ പ​ണി ന​ട​ന്നു​വ​രു​ന്ന ആ​റു നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ നി​ല​യി​ലാ​ണ് 40 വ​യ​സി​നോ​ട​ടു​ത്ത് പ്രാ​യം വ​രു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ത​റ​യി​ൽ കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. പു​ഴു​വ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ത്തി​ന് 15 ദി​വ​സ​ത്തോ​ളം പ​ഴ​ക്കം വ​രും എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ശ​രീ​ര​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടോ എ​ന്നു​ള്ള കാ​ര്യം വ്യ​ക്ത​മാ​യി​ട്ടി​ല്ല. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​താ​യി പേ​ട്ട പോ​ലീ​സ് അ​റി​യി​ച്ചു.