മസ്കറ്റിലേക്കുളള വിമാനം റദ്ദാക്കി; പ്രതിഷേധിച്ച് യാത്രക്കാര്‍
1591837
Monday, September 15, 2025 6:44 AM IST
വലിയതുറ: വിമാനം റദ്ദാക്കിയതിനെത്തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. ഇന്നലെ രാവിലെ 7.30 ന് മസ്കറ്റിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെത്തുടർന്നാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത്.
എന്നാല്‍ ഏത് സാഹചര്യത്തിലാണ് വിമാനം റദ്ദാക്കിയതെന്നോ പകരം സംവിധാനം ഒരുക്കാനോ ബന്ധപ്പെട്ട അധികൃതര്‍ തയാറിയിട്ടില്ലെന്നും ആക്ഷേപമുയരുന്നു.
182 യാത്രക്കാരാണ് വിമാനത്തില്‍ യാത്രചെയ്യാനായി വിമാനത്താവളത്തില്‍ എത്തിയതെന്നാണ് സൂചന. ഇവര്‍ക്ക് ഈ മാസം 21 വരെയുളള ദിവസങ്ങളില്‍ ഇതേ വിമാനത്താല്‍ യാത്ര ചെയ്യാനുളള സൗകര്യം ചെയ്തുകൊടുത്തതായിട്ടാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.