റസിഡൻസ് അസോ. വാർഷികം
1592036
Tuesday, September 16, 2025 6:21 AM IST
നെടുമങ്ങാട്: പൂവത്തൂർ ടൗൺ റസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനം സാഹിത്യകാരൻ ഡോ. ചായം ധർമരാജൻ നിർവഹിച്ചു. പൂവത്തൂർ ടൗൺ പ്രദേശത്തെ നാലു വാർഡുകളിലെ 300 ലധികം കുടുംബങ്ങളെ ഉൾപ്പെടുത്തിയാണു റസിഡൻസ് അസോസിയേഷൻ രൂപീകരിച്ചത്. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കഥാകാരൻ വി. ഷിനിലാലിനെ ആദരിച്ചു.
എം . രാജേന്ദ്രൻ നായർ ലോഗോ പ്രകാശനം ചെയ്തു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റായി എൻ. അജയകുമാറിനെയും വൈസ് പ്രസിഡന്റുമാരായി പൂവത്തൂർ ജയൻ, രജിതകുമാരി എന്നിവരേയും ജനറൽ സെക്രട്ടറിയായി പി.വി. രഞ്ചുനാഥിനേയും ജോയിന്റ് സെക്രട്ടറിമാരായി വി. വിജയൻ, പ്രഭ കുമാരിയേയും ട്രഷററായി വി. വിജയകുമാറിനെയും തെരഞ്ഞെടുത്തു. എം. രാജേന്ദ്രൻ നായർ, താരാജയകുമാർ, ലേഖ വിക്രമൻ, പൂവത്തൂർ ചിത്രസേനൻ, ലേഖ വിജയൻ എന്നിവർ സംസാരിച്ചു.