അഷ്ടമിരോഹിണി ശോഭയാത്ര സംഘടിപ്പിച്ചു
1592035
Tuesday, September 16, 2025 6:21 AM IST
നെടുമങ്ങാട്: ബാലഗോകുലം ആനാട് മണ്ഡലം മഹാശോഭയാത്ര വർണാഭം. പാറയ്ക്കൽ മണ്ഡപം ക്ഷേത്രം, വട്ടർത്തല ശ്രീധർമശാസ്താക്ഷേത്രം എന്നിവിടങ്ങളിൽനിന്ന് ആരംഭിച്ച് ശോഭായാത്ര ആനാട്ട് സംഗമിച്ചു.
പണ്ടാരക്കോണം ദുർഗാക്ഷേത്രത്തിൽ സമാപിച്ചു.ബാലഗോകുലം ജില്ലാ അധ്യ ക്ഷൻ ജി. വേണുഗോപാൽ ഭദ്രദീപം തെളിച്ചു.കൃഷ്ണ വിഗ്രത്തിൽ ആനാട് രഘു മാല ചാർത്തി. ഗോകുലപതാക ശ്രീ കണ്ഠൻ നായർ കൈമാറി. ഗോപികാനൃത്തം അരങ്ങേറി.