പേ​രൂ​ര്‍​ക്ക​ട: തൈ​ക്കാ​ട് മേ​ട്ടു​ക്ക​ട അ​യ്യാ​ഗു​രു ക്ഷേ​ത്ര​ത്തി​നു സ​മീ​പം സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ഭൂ​മി​യി​ല്‍ കൂ​ട്ടി​യി​ട്ടി​രു​ന്ന ച​പ്പു​ച​വ​റു​ക​ള്‍​ക്കും സ്‌​പ്രേ ബോ​ട്ടി​ലു​ക​ള്‍​ക്കും തീ​പി​ടി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ​യ​ണ​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 25 സെ​ന്‍റ് വ​രു​ന്ന പു​ര​യി​ട​ത്തി​ല്‍ പു​റ​മേ​യു​ള്ള​വ​ര്‍ നി​ക്ഷേ​പി​ച്ചി​രു​ന്ന ച​പ്പു​ച​വ​റു​ക​ള്‍​ക്കാ​ണു തീ​പി​ടി​ച്ച​ത്. ച​വ​റു​ക​ള്‍​ക്കി​ട​യി​ല്‍ കി​ട​ന്ന സ്‌​പ്രേ ബോ​ട്ടി​ലു​ക​ള്‍​ക്ക് തീ​പി​ടി​ച്ച​പ്പോ​ള്‍ വ​ന്‍​ശ​ബ്ദ​മാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തേ ഭൂ​മി​യി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തി​നു മു​മ്പ് ര​ണ്ടു​ത​വ​ണ തീ​പി​ടി​ത്ത​മു​ണ്ടാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം നി​ല​യ​ത്തി​ല്‍ നി​ന്ന് സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്‌​ക്യു ഓ​ഫീ​സ​ര്‍ ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ഫ്ആ​ര്‍​ഒ​മാ​രാ​യ ഷ​ഹീ​ര്‍, മ​ഹേ​ഷ്, ഷി​ബി​ന്‍, ജി​ത, ര​ശ്മി, എ​ഫ്ആ​ര്‍​ഒ ഡ്രൈ​വ​ര്‍ അ​രു​ണ്‍​രാ​ജ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് തീ ​കെ​ടു​ത്തി​യ​ത്.