ചൈനീസ് പ്രതിനിധി സംഘത്തിന് ഐസിഎഫ്എ സ്വീകരണം നൽകി
1591835
Monday, September 15, 2025 6:34 AM IST
തിരുവനന്തപുരം: സൗഹൃദ സന്ദർശനാർഥം തിരുവനന്തപുരത്ത് എത്തിയ ചൈനീസ് എംബസി പ്രതിനിധി സംഘത്തിന് ഇന്ത്യ-ചൈന ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ (ഐസിഎഫ്എ) സ്വീകരണം നൽകി.
ഐസിഎഫ്എ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ലാസിക് സരോവർ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ ഐസിഎഫ്എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ഗോപി ആചാരി ചൈനീസ് എംബസിയിലെ മിനിസ്റ്റർ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഹെ മെങ് , രാഷ്ട്രീയകാര്യങ്ങളുടെ ചുമതലയുള്ള മിനിസ്റ്റർ കോൺസുലർ ഷൗ ഗുവോ ഹുയി, എംബസി സെക്രട്ടറി ഗുവോ ഡോങ് ഡോങ് എന്നിവരെ ആദരിക്കുകയും മൊമന്റോ സമ്മാനിക്കുകയും ചെയ്തു.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ് അഡ്വ. രാജാദാസ്, സംസ്ഥാന സെക്രട്ടറി അഡ്വ. പ്രതാപ് സിംഗ്, ജില്ലാ കമ്മിറ്റി സെക്രട്ടറി മുരുകേഷ്, ജില്ലാ കമ്മിറ്റി പ്രസിഡൻറ് രാജമോഹൻ , സംസ്ഥാന കമ്മിറ്റി അംഗം ഇടപ്പള്ളി ബഷീർ തുടങ്ങിയവർ പങ്കെടുത്തു.