ശരീരം നിറയെ വ്രണങ്ങളുമായി വെയിറ്റിംഗ് ഷെഡിൽ കഴിഞ്ഞയാളെ സുരക്ഷിത കേന്ദ്രത്തിലാക്കി
1591833
Monday, September 15, 2025 6:34 AM IST
നെടുമങ്ങാട് : ശരീരത്തിൽ വ്രണങ്ങളുമായി വെയിറ്റിംഗ് ഷെഡിൽ കഴിഞ്ഞിരുന്ന വയോധികനെ മുൻ പഞ്ചായത്ത് പ്രസിഡന്റും സഹപ്രവർത്തകരും സുരക്ഷിത കേന്ദ്രത്തിലെത്തിച്ചു.
കഴിഞ്ഞ ഒരു മാസക്കാലമായി ആനാട് ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡിലും കടവരാന്തയിലുമായി താമസിച്ചിരുന്ന രാമകൃഷ്ണൻ എന്ന 65കാരനെയാണ് മുൻ പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷും സഹപ്രവർത്തകരും സുരക്ഷിത കേന്ദ്രത്തിൽ എത്തിച്ചത്.
കോൺഗ്രസ് ഭാരവാഹിയായ ആനാട് പി.ഗോപകുമാർ, സോപാനം ഷിബു, ആനാട് വ്യാപാരിയായ ഹരികുമാർ എന്നിവർ വിവരം അറിയിച്ചതിനെത്തുടർന്ന് ആനാട് സുരേഷ് ഇടപെട്ട് രാമകൃഷ്ണനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബെഡ് ഒഴിവില്ലാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ സർജറി വാർഡിൽ കെയർ ടേക്കർ സംവിധാനത്തോടെ അഡ്മിറ്റ് ചെയ്യുകയായിരുന്നു.