കേരള മാതൃക പിന്തുടരാന് തെലങ്കാന സംഘം: പരിശീലനം പിടിപി നഗറില്‍
1592045
Tuesday, September 16, 2025 6:21 AM IST
പേരൂര്‍ക്കട: സംസ്ഥാന സര്‍ക്കാരിന്റെ എന്റെ ഭൂമി സംയോജിത പോര്‍ട്ടലിനെക്കുറിച്ചു പഠിക്കുന്നതിനും പരിശീലനത്തിനുമായി തെലങ്കാന സംഘം തിരുവനന്തപുരത്ത് എത്തി.
നാഷണല്‍ സര്‍വേ-റവന്യു ഉദ്യോഗസ്ഥര്‍, ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ ഉദ്യോഗസ്ഥര്‍ എന്നിവരാണ് സംഘത്തിലുള്ളത്. പോര്‍ട്ടല്‍ മാതൃക തെലങ്കാനയിലും നടപ്പാക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച ഇവര്‍ അതിനെക്കുറിച്ച് വരും ദിവസങ്ങളില്‍ വ്യക്തമായ ധാരണ നേടുകയും ഇതുസംബന്ധിച്ചുള്ള സാധ്യത പഠിക്കുകയും ചെയ്യും.
രണ്ടുദിവസം തലസ്ഥാനത്തുണ്ടാകുന്ന തെലങ്കാന സര്‍വെ ജോയിന്റ് ഡയറക്ടര്‍ പ്രസന്ന ലക്ഷ്മി, സര്‍വെ ഇന്‍സ്പെക്ടര്‍ എം. നാഗേന്ദര്‍, സര്‍വെയര്‍മാരായ ടി. സസ്യാറാണി, കെ. വിനയകുമാര്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സീനിയര്‍ ഡയക്ടര്‍മാരായ വിജയമോഹന്, ഭാഗ്യരേഖ, ഡയറക്ടര്‍ എസ്. കൃഷ്ണ, റവന്യു തഹസില്‍ദാര്‍ സായികൃഷ് ണ എന്നിവര്‍ വട്ടിയൂര്‍ക്കാവ് പി.ടി.പി നഗറിലെ സര്‍വെ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശീലനം നേടാന്‍ പോകുന്നത്.
ഇതിനു മുന്നോടിയായി ഇവര്‍ റവന്യു മന്ത്രി കെ. രാജനെ നേരില്‍ക്കണ്ട് ആശയവിനിമയം നടത്തുകയുണ്ടായി.