എടിഎം കവർച്ച: മോഷ്ടാവ് പിടിയിൽ
1592043
Tuesday, September 16, 2025 6:21 AM IST
കാട്ടാക്കട: എടിഎം കവർച്ച ശ്രമം അലാറം കേട്ടതോടെ പാളി, രണ്ട് എടിഎമ്മുകളിൽ കവർച്ചാശ്രമം നടത്തി അലാറം കേട്ടതോടെ ഓടി രക്ഷപെട്ട കള്ളനെ മണിക്കൂറുകൾക്കുള്ളിൽ കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പിടികൂടി. കുറ്റിച്ചൽ, കോട്ടൂർ വലിയവിള തടത്തരികത്തു വീട്ടിൽ ശ്രീശങ്കറി(21)നെയാണ് സംഭവ ശേഷം പൂവച്ചൽ നിന്നും പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ആദ്യം കാട്ടാക്കട എസ് എൻ ഗുരുമന്ദിരത്തിനു സമീപം ബാങ്ക് ഓഫ് ബറോഡ, ശേഷം കാട്ടാക്കട ജംഗ്ഷനിൽ ഇന്ത്യൻ ബാങ്ക് എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളാ ണു കുത്തിത്തുക്കാൻ ശ്രമിച്ചത്. അലാറം മുഴങ്ങിയതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ബാങ്ക് ആസ്ഥാനത്ത് അലാറം അലേർട്ട് ലഭിച്ചതോടെ ഇവർ കാട്ടാക്കട പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് കാട്ടാക്കട ഡിവൈഎസ് പി റാഫിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം കാട്ടാക്കടയിൽ നടത്തിയ വ്യാപക തെരച്ചിലിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പൂവച്ചൽ ഭാഗത്തു നിന്നും പ്രതിയെ കണ്ടെത്തുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.