ആനപ്പാറ വിശുദ്ധ കുരിശിന്റെ ദേവാലയ തിരുനാളിന് കൊടിയിറങ്ങി
1591843
Monday, September 15, 2025 6:44 AM IST
വെള്ളറട: ആനപ്പാറ വിശുദ്ധ കുരിശിന്റെ ദേവാലയത്തിലെ 8-ാമത് തിരുനാളിന് സമാപനമായി. 7 ന് ആരംഭിച്ച തിരുനാള്‍ 14 ന് ഇടവക വികാരി മോണ്‍.ഡോ. വിന്‍സെന്റ് കെ.പീറ്റര്‍ പതാക താഴ്ത്തിയതോടെ സമാപിച്ചു.
ആനപ്പാറ ഇടവക ദേവാലയത്തില്‍ നിന്നും വിശുദ്ധ മിഖായേല്‍ മാലാഖ കുരിശടിയിലേയ്ക്ക് നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ കത്തിച്ച മെഴുകുതിരികളുമായി നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. സഹ വികാരി ഫാ. അരുണ്‍ പി. ജിത്ത് നേതൃത്വം നല്കി.
ആഘോഷമായ സമാപന ദിവ്യബലിയ്ക്ക് കിളിയൂര്‍ ഇടവക വികാരി ഫാ.എം.കെ. ക്രിസ്തുദാസ് മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. സി. അനു വചന പ്രഘോഷണം നടത്തി. മോണ്‍.ഡോ. വിന്‍സെന്റ് കെ.പീറ്റര്‍, ഫാ. അരുണ്‍ പി. ജിത്ത് എന്നിവര്‍ സഹകാര്മാകരായിരുന്നു. സ്നേഹവിരുന്നും നടന്നു. ജൂബിലി ഗാനാലാപത്തോടെ തിരുനാള്‍ അവസാനിച്ചു.