അരുവിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പോലീസ് സ്റ്റേഷൻ മാർച്ച്
1591581
Sunday, September 14, 2025 6:01 AM IST
നെടുമങ്ങാട്: ജോലിയിൽനിന്നും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അരുവിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരുവിക്കര പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. മുള്ളലവൻമൂട് ജംഗ്ഷനിൽനിന്നും ആരംഭിച്ച മാർച്ച് അരുവിക്കര പോലീസ് സ്റ്റേഷനു മുന്നിൽ മുൻ ഡിസിസി പ്രസിഡന്റ് അഡ്വകരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.
അരുവിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വെള്ളനാട് ജ്യോതിഷ് കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ, വെള്ളനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകണ്ഠൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ മുണ്ടേല പ്രവീൺ, തോപ്പിൽ ശശിധരൻ, വിമൽകുമാർ, സന്തോഷ് വീരണകാവ് തുടങ്ങിയവർ പ്രസംഗിച്ചു.