വാട്ടര്‍ ടാങ്കില്‍ കുടുങ്ങിയ പരുന്തിനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി
1591832
Monday, September 15, 2025 6:34 AM IST
പേരൂര്‍ക്കട: വാട്ടര്‍ ടാങ്കില്‍ കുടുങ്ങിയ പരുന്തിനെ ഫയര്‍ഫോഴ്സ് സംഘം രക്ഷപ്പെടുത്തി. ഹൗസിംഗ് ബോര്‍ഡ് ജംഗ്ഷന് സംഗീത നഗറില്‍ വിജയലക്ഷ്മിയുടെ വീടിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന വെള്ളമില്ലാത്ത വാട്ടര്‍ ടാങ്കിലാണ് വലിയൊരു പരുന്ത് കുടുങ്ങിയത്.
വീട്ടുകാര്‍ ഫയര്‍ഫോഴ്സില്‍ അറിയിച്ചു. തിരുവനന്തപുരം നിലയത്തില്‍ നിന്ന് സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ ഇന്‍-ചാര്‍ജ് പ്രദോഷിന്റെ നേതൃത്വത്തില്‍ എഫ്ആര്‍ഒമാരായ ഷഹീര്‍, രതീഷ്, ഷിബിന്‍, എഫ്.ആര്.ഒ ഡ്രൈവര്‍ സുജീഷ് എന്നിവര്‍ ചേര്‍ന്നാണ് പരുന്തിനെ രക്ഷപ്പെടുത്തിയത്.