തി​രു​വ​ല്ലം: 1965 മു​ത​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​തും ക​ഴി​ഞ്ഞ 30 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് നി​ർ​ത്ത​ലാ​ക്കി​യ​തു​മാ​യ പാ​ച്ച​ല്ലൂ​ർ സ്കൂ​ൾ ജം​ഗ്ഷ​ൻ ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു. തി​രു​വ​ല്ലം, കി​ഴ​ക്കേ​കോ​ട്ട, പാ​ള​യം, വ​ഴു​ത​യ്ക്കാ​ട്, ജ​ഗ​തി, പൂ​ജ​പ്പു​ര, മു​ട​വ​ൻ​മു​ക​ൾ വ​ഴി പു​ന്ന​യ്ക്കാ​മു​ക​ളി​ലേ​ക്കാ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സ്‌ സ​ർ​വീ​സ് പു​ന​രാം​ഭി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പാ​ച്ച​ല്ലൂ​ർ സ്കൂ​ൾ ജം​ഗ്ഷ​നി​ൽ കേ​ര​ളാ കോ​ൺ​ഗ്ര​സ് (ബി) ​തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പാ​ച്ച​ല്ലൂ​ർ ജ​യ​ച​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ച​ട​ങ്ങി​ൽ കൗ​ൺ​സി​ല​ർ പ​ന​ത്തു​റ പി. ​ബൈ​ജു ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത് ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ച്ചു.

ഡി. ​ജ​യ​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ഡ്വ. പാ​ച്ച​ല്ലൂ​ർ നു​ജു​മു​ദ്ദീ​ൻ, ഡോ. ​വാ​ഴാ​മു​ട്ടം ച​ന്ദ്ര​ബാ​ബു, പ്ര​ഫ. ഡി. ​സ​ജീ​വ് കു​മാ​ർ, സൂ​ര്യ സ​ന്തോ​ഷ്, പാ​ച്ച​ല്ലൂ​ർ മ​ണി​യ​ൻ നാ​യ​ർ, വെ​ള്ളാ​ർ സാ​ബു, വാ​ഴ​മു​ട്ടം രാ​ധാ​കൃ​ഷ്ണ​ൻ, എ​സ്. പ്ര​ശാ​ന്ത​ൻ, ഷി​ബു സേ​തു​നാ​ഥ്, പാ​റ​വി​ള വി​ജ​യ​കു​മാ​ർ, അ​ന​ന്ത ശ​ശി, ബി.​എം. സു​രേ​ഷ്, ദൗ​ല​ത്ത് ഷാ, ​എ​ൻ. പ​ദ്മ​കു​മാ​ർ, ഗി​രി​ജ സു​കു​മാ​ര​ൻ, ഹാ​ർ​ബ​ർ വി​ജ​യ​ൻ, ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, ആ​ർ. ഹേ​മ​ച​ന്ദ്ര​ൻ, അ​ബ്ദു​ൽ റ​ഹിം, അ​ജ​ന്ത, നീ​തി ഫ​സി​ൽ, ജ​യ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ബ​സ് ഡ്രൈ​വ​റെ​യും ക​ണ്ട​ക്ട​റെ​യും മ​റ്റു ബ​സ് ജീ​വ​ന​ക്കാ​രെ​യും ആ​ദ​രി​ച്ചു.