അഷ്ടമിരോഹിണി ഉത്സവം ആരംഭിച്ചു
1591845
Monday, September 15, 2025 6:44 AM IST
വെള്ളറട: കുന്നത്തുകാല്‍ മാണിനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉത്സവവും ഭാഗവത സപ്താഹ യജ്ഞവും സെപ്റ്റംബര്‍ 13ന് ആരംഭിച്ചു. 21 ന് സമാപിക്കും. ശ്രീകൃഷ്ണ ജയന്തി ഉത്സവവും പതിമൂന്നാമത് ഭാഗവത സപ്താഹ യജ്ഞവും തിരുവിതാംകൂര്‍ രാജകുടും ബാംഗം ആദിത്യ വര്‍മ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ആഴിമല ക്ഷേത്രം മേല്‍ശാന്തി ജ്യോതിഷ് പോറ്റി മുഖ്യപ്രഭാഷണം നടത്തി.
കലണ്ടര്‍ പ്രകാശനം ക്ഷേത്രതന്ത്രി ഡോ. വാസുദേവന്‍ നിര്‍വഹിച്ചു. ഉത്സവ ദിനങ്ങളില്‍ ഗണപതി ഹോമം ,ശാസ്താ പൂജ, നാഗര്‍ പൂജ, ബ്രഹ്മരക്ഷസ് പൂജ ,സമൂഹസദ്യ, അലങ്കാര ദീപാരാധന, വിശേഷാല്‍ പൂജ എന്നിവ നടക്കും.15 ന് രാവിലെ 6.3ന് സപ്താഹ യജ്ഞം ആരംഭം. 9 ന് മെഡിക്കല്‍ ക്യാമ്പ് .16ന് വൈകുന്നേരം 9.30 ന് ഗാനാമൃതം .
17 ന് രാവിലെ 9 ന് യജ്ഞവേദിയില്‍ ശ്രീകൃഷ്ണ അവതാരം പ്രഭാഷണം. 9.30 ന് തിരുവാതിര .18 ന് രാവിലെ 9 ന് മഹാമൃത്യുഞ്ജയഹോമം 10 ന് യജ്ഞശാലയില്‍ ഗോവിന്ദാഭിഷേകം. 19 ന് ഉച്ചയ്ക്ക് 1 ന് കല്ലാണസദ്യ. വൈകു. 5 ന് രുഗ്മിണീ സ്വയംവര ഘോഷയാത്ര 20ന് രാവിലെ 10ന് മെഡിക്കല്‍ ക്യാമ്പ്.വൈകു.6 ന് വിദ്യാരാജഗോപാലമന്ത്രാര്‍ച്ചന.
രാത്രി. 9.30ന് കാവ്യാര്‍ച്ചന. 21 ന് ഞായര്‍ രാവിലെ 8ന് പ്രഭാത പൂജ 9 ന് ആറാട്ട് ഘോഷയാത്ര തുടര്‍ന്ന് ആറാട്ട് സദ്യ. വൈകു.6.30ന് വെടിക്കെട്ട് തുടര്‍ന്ന് തിരുവാതിര .