ശ്രീകൃഷ്ണ ജയന്തി: ഉറിയടി
1591583
Sunday, September 14, 2025 6:01 AM IST
നെടുമങ്ങാട്: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് പരിയാരം വൃന്ദാവനം -പാലാഴി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ഉറിയടിയും സാംസ്കാരിക സമ്മേളനം നടന്നു. സാംസ്കാരിക സമ്മേളനം ബാലഗോകുലം ജില്ലാ ഭഗിനി പ്രമുഖ് അനു വിഷ്ണു പ്രിയ ഉദ്ഘാടനം ചെയ്തു. ആഘോഷ പ്രമുഖ് മണിക്കുട്ടൻ അധ്യക്ഷത വഹിച്ചു.
ബിജെപി ഏരിയ പ്രസിഡന്റ് ഡി.എം. സുരേഷ് സ്വാഗതം പറഞ്ഞു. മൈക്ക് സെറ്റ് മേഖലയിൽ 43 വർഷം പൂർത്തിയാക്കിയ ശേഖരൻ നായരെ ആദരിച്ചു. ബിഎംഎസ് മേഖല പ്രസിഡന്റ് ജെ. അജികുമാർ, മിഥുൻ സുരേഷ്, പരാശരൻ തുടങ്ങിയവർ പ്രസംഗിച്ചു. ഗോകുല കലാസന്ധ്യയും നടന്നു.