കാർ മരത്തിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്ക്
1592034
Tuesday, September 16, 2025 6:21 AM IST
വെമ്പായം: കൊപ്പം ജംഗ്ഷനു സമീപം കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് അഞ്ചു പേർക്ക് പരുക്ക്. സംസ്ഥാന പാതയിൽ ഇന്നലെ പുലർച്ചയാണ് അപകടം ഉണ്ടായത്. വെഞ്ഞാറമൂട് ഭാഗത്തു നിന്നും ആര്യനാട് കോട്ടൂർ ഭാഗത്തേക്കു പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
തീർഥാടനയാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന അഞ്ചുപേർ അടങ്ങുന്ന സംഘമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വെഞ്ഞാറമൂട് പോലീസ് മേൽ നടപടി സ്വീകരിച്ചു.