എൻ. കൃഷ്ണപിള്ള കലോത്സവം 19 മുതൽ 22 വരെ
1592032
Tuesday, September 16, 2025 6:20 AM IST
തിരുവനന്തപുരം: പ്രഫ. എൻ.കൃഷ്ണപിള്ളയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് എൻ. കൃഷ്ണപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 19 മുതൽ 22 വരെ നന്ദാവനം എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ കലോത്സവം സംഘടിപ്പിക്കും.
നാടകാവാതരണം, നാടകപാരായണം, ശീതങ്കൻ തുള്ളൽ, സാസ്കാരികസമ്മേളനം, പുസ്തകശാല ഉദ്ഘാടനം, തിരുവാതിര, കഥാപ്രസംഗം, പഞ്ചവാദ്യം, അക്ഷരശ്ലോകം, നൃത്തനൃത്ത്യങ്ങൾ, ലളിതഗാനാഞ്ജലി, കാവ്യപൂജ, കവിയരങ്ങ്, പുസ്തക പ്രകാശനം, ഛായാചിത്രങ്ങൾ അനാച്ഛാദനം, പുസ്തകപ്രദർശന-വിൽപ്പന, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
19 നു കലോത്സവവും പുസ്തകശാലയും അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷനാകും. പൂന്താനം, ഇരയിമ്മൻ തന്പി, സ്വാതിതിരുനാൾ എന്നിവരുടെ ഛാ യാചിത്രങ്ങൾ ശ്രീകുമാരൻ തന്പി അനാച്ഛാദനം ചെയ്യും.