ആര്യനാട് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം
1591582
Sunday, September 14, 2025 6:01 AM IST
നെടുമങ്ങാട്: ആര്യനാട് പഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം-ഫിനിക്സ് 2025 ജി. സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് റീനാ സുന്ദരം, ബ്ലോക്ക് പഞ്ചായത്തംഗം എ.എം. ഷാജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എസ്. മോളി, പഞ്ചായത്തംഗങ്ങളായ, ലേഖ കെ.എ. ഷീജ, പി. സരസ്വതി, സരസ്വതി അമ്മ, ഇ. രാധാകൃഷ്ണൻ, സി.ജെ. അനീഷ്, ഐസിഡിഎസ് സൂപ്പർവൈസർ നീതു കെ. ജേക്കബ് എന്നിവർ സംസാരിച്ചു.
കുട്ടികളുടെ കലാ-കായിക മത്സരങ്ങൾ, നാടൻപാട്ട് എന്നിവ നടന്നു. സമാപ സമ്മേളന ഉദ്ഘാടനവും സമ്മാന വിതരണവും പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ നിർവ്വഹിച്ചു. 70 ഓളം ഭിന്നശേഷി കുട്ടികൾ പങ്കെടുത്തു.