പാറശാല പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
1592038
Tuesday, September 16, 2025 6:21 AM IST
പാറശാല: പാറശാല പഞ്ചായത്തും കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും ചേര്‍ന്ന് സംഘടിപ്പിച്ച കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനവും സമ്മാനവിതരണവും പഞ്ചായത്ത് പ്രസിഡന്റ് എല്‍, മഞ്ജുസ്മിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ അനിതാറാണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ വീണ, പഞ്ചായത്ത് അംഗങ്ങളായ സുധാമണി, എം. സുനില്‍, മായ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സാംജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
നാലുദിവസങ്ങളിലായി വിവിധ വേദികളില്‍ നടന്ന കലാകായിക മത്സരങ്ങളില്‍ കുഴിഞ്ഞാന്‍വിള തംബുരു ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബ് ഓവറോള്‍ ചാമ്പ്യന്മാരായി. എസ്.എൽ. അഞ്ചു കലാതിലകമായി തെരെഞ്ഞടുത്തു.