ബിജെപി സെക്രട്ടേറിയറ്റ് മാർച്ച് നത്തി
1377487
Monday, December 11, 2023 12:21 AM IST
തിരുവനന്തപുരം: ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാക്കൾക്കെതിരായ കള്ളപ്പണ ആരോപണത്തിൽ ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. ബിജെപി ജില്ലാ ഉപാധ്യക്ഷൻ ആർ.എസ്. രാജീവ് മാർച്ച് ഉദ്ഘാടനം ചെയ്തു. രാജ്യവ്യാപകമായി കോണ്‍ഗ്രസിന്റെ കള്ളപ്പണ ഇടപാട് നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായ തോൽവിയെ പണം കൊണ്ടു മാറികടക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഒഡീഷയിലെ കോണ്‍ഗ്രസ് എംപിയായ ധീരജ് സാഹുവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ 300 കോടി രൂപയുടെ കള്ളപ്പണയിടപ്പാട് നടന്നതായി കണ്ടെത്തിയിരിക്കുന്നു. രാജ്യത്തെ ജനാധിപത്യത്തെ ഏതു രീതിയിലും അട്ടിമറിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണിത്.
യൂത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പിനു വേണ്ടി വ്യാജ ഐഡി കാർഡ് നിർമിച്ചത് രാജ്യദ്രോഹ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വി.ജി. ഗിരികുമാർ, മഹിള മോർച്ച ജില്ലാ പ്രസിഡന്റ് ജയാ രാജ്, കെ. കെ. സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.