വനിതാ പൂജാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
1377486
Monday, December 11, 2023 12:21 AM IST
വെള്ളറട: വെള്ളറക്ക് സമീപം ചൂണ്ടിക്കലില്‍ സ്വന്തമായി പൂജാദി കര്‍മങ്ങള്‍ നടത്തിവന്നിരുന്ന ചൂണ്ടിക്കല്കര വീട്ടില്‍ പത്മിനി (65)യെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞദിവസം രാത്രിയാണ് മൃതദേഹം 99 ശതമാനം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ചുണ്ടിക്കല്‍ ക്ഷേത്രത്തിനു സമീപത്തായിട്ടാണ് പത്മിനി പൂജാദികര്‍മങ്ങള്‍ നടത്തിവരുന്ന വീടുള്ളഥ്.
പത്മിനി ഒറ്റയ്ക്കാണ് ഇവിടെ താമസം. പൂജാകർമങ്ങ ൾക്കായി പലരും ഇവിടെ വരാറുണ്ട്. ഹോമങ്ങളും മറ്റുമൊക്കെ ഇവിടെ നടത്താറുള്ളതായി ബന്ധുക്കളും പറഞ്ഞു. ഇന്നലെ രാവിലെയാണ് പത്മിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ സമീപവാസികള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ച തുടര്‍ന്ന് വെള്ളറട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ധനപാലന്, സബ്ഇന്‍സ്പെക്ടര്‍ റസല്‍ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധനകള്‍ നടത്തി തെളിവുകള്‍ ശേഖരിച്ചു.
ഫോറന്‍സിക് വിദഗ്ധര്‍ എത്തി തലയോട്ടിയും കത്തിക്കരിഞ്ഞ ഏതാനും എല്ലിൻ കഷ്ണങ്ങളും ശേഖരിച്ചു. ബാക്കിയെല്ലാം ചാരമായ നിലയിലാണ് കണ്ടെത്തിയത്. കിടക്കുന്നതിനുവേണ്ടിയുള്ള ഇരുമ്പ് കട്ടിലിന്റെ അടിവശത്ത് ഹോമം നടത്തുന്നതിനു വേണ്ടിയുള്ള തടിയിലുള്ള മര ഉരുപ്പടികള്‍ ശേഖരിച്ചിരുന്നു. അതിനു പുറത്തായിട്ടാണ് പത്മിനിയുടെ മൃതദേഹം കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ശാസ്ത്രീയ പരിശോധനകള്‍ നടത്തിയാലേ കൂടുതൽ വിവരങ്ങല്‍ അറിയാൻ സാധി ക്കൂ. ഡിഎന്‍എ ടെസ്റ്റ് ഉൾപ്പെടെ നടത്തിയാലെ മൃതദേഹം ആരുടേതാണെന്നു സ്ഥിരീകരിക്കാ ൻ സാധിക്കൂവെന്നാണ് പോലീസിന്റെ അഭിപ്രായം. പത്മിനിയുടേതെന്നു കരുതി ശേഖരിച്ചിട്ടുള്ള അസ്ഥികൂടങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ശാസ്ത്രീയ പരിശോനകള്‍ നടത്തുമെന്ന് പോലീസ് അറിയിച്ചു.