ഡോ. ഷഹനയുടെ വീട് സന്ദർശിച്ച് വി. മുരളീധരൻ
1377485
Monday, December 11, 2023 12:21 AM IST
വെഞ്ഞാറമൂട് : സ്ത്രീധന സമ്മർദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. ഷഹനയുടെ വീട് കേന്ദ്രമന്ത്രി വി. മുരളീധരൻ സന്ദർശിച്ചു. സംഭവത്തിൽ ഗൗരവമുള്ള അന്വേഷണം നടക്കണമെന്നു കേ ന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു.
പോലീസ് ബാഹ്യസമ്മർദങ്ങൾക്ക് വഴങ്ങുന്നുണ്ടോ എന്ന് പരിശോധിക്കണം. ആത്മഹത്യക്കുറിപ്പിലെ കാര്യങ്ങള്‍ പോലീസ് മറച്ചുവച്ചത് സംശയാസ്പദമാണ്. സ്ത്രീധന പീഡനം തടയാൻ നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണെങ്കിൽ അത് ചർച്ച ചെയ്യണം.
"കൂടിയ സ്ത്രീധനം, കുറഞ്ഞ സ്ത്രീധനം" എന്നൊന്നില്ല. ഒരു തരത്തിലുള്ള സ്ത്രീധനവും ആരും ചോദിക്കാനും കൊടുക്കാനും പാടില്ല എന്നതാണ് ചട്ടമെന്നും വി. മുരളീ ധരന്‍ പറഞ്ഞു.