ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു
1377482
Monday, December 11, 2023 12:21 AM IST
കിളിമാനൂർ : ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ റോഡു വക്കിലെ സുരക്ഷാ വേലിയിൽ ഇടിച്ച് തകർന്നു. ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെ സംസ്ഥാനപാതയിൽ കിളിമാനൂർ പാപ്പാല ഗവ. എൽപി സ്കൂളിന് സമീപമാണ് അപകടം നടന്നത്.
അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. നെടുമങ്ങാട് സ്വദേശികളായ അഞ്ചംഗ സംഘം തീർഥാടനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല . ഇതേ സ്ഥലത്ത് രണ്ടാഴ്ച മുമ്പ് മറ്റൊരു അപകടം നടന്നിരുന്നു. സുരക്ഷാവേലി ശരിയാക്കിയതിന് പിന്നാലെയാണ് വീണ്ടും അപകടം നടന്നത്.