ഷഹനയുടെ വീട് സന്ദർശിച്ച് രമേശ് ചെന്നിത്തല
1377481
Monday, December 11, 2023 12:21 AM IST
വെഞ്ഞാറമൂട് : ആത്മഹത്യ ചെയ്ത യുവഡോക്ടർ ഷഹനയുടെ വീട് സന്ദർശിച്ച് രമേശ് ചെന്നിത്തല. കുറ്റക്കാർ എത്ര ഉന്നതങ്ങളിൽ ഉള്ളവർ ആയാലും അവരെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാണ് കോൺഗ്രസ് ആവിശ്യപ്പെടുന്നതെന്ന് അദേഹം പറഞ്ഞു.
ഞായറാഴ്ച ഉച്ചക്ക് 12നായിരുന്നു ചെന്നിത്തല വീട്ടിലെത്തിയത്. അര മണിക്കൂറോളം അവിടെ ചെലവഴിച്ച അദ്ദേഹം ഷഹനയുടെ മാതാവിനെയും മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിച്ചു. ഡിസിസി പ്രസിഡന്റ് പാലോട് രവി, കോൺഗ്രസ് നേതാക്കളായ ആർ.എം .പരമേശ്വരൻ, രമണി പി.നായർ , ഇ. ഷംസുദ്ദീൻ, ആനാട് ജയൻ, ജി. പുരുഷോത്തമൻ നായർ,അഡ്വ. സുധീർ , നെല്ലനാട് ഹരി, ചിറവിള രവി തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.