കുടുംബസദസ് സംഘടിപ്പിച്ചു
1377480
Monday, December 11, 2023 12:21 AM IST
നെടുമങ്ങാട് : പനവൂര്‍ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പരിപാടിയായ കണിക്കൊന്നയുടെ ഭാഗമായി അധ്യാപക രക്ഷകര്‍ത്തൃ കുടുംബ സദസ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ അഞ്ച് വിദ്യാലയങ്ങളില്‍ നിന്നുള്ള 1012-രക്ഷിതാക്കളും അധ്യാപകരും ആലയം എന്നുപേരിട്ട പരിപാടിയില്‍ പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡന്റേ എസ്.മിനി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വി.കെ.സുരേഷ്ബാബു ശാക്തീകരണ ക്ലാസ് നയിച്ചു. വൈസ് പ്രസിഡന്റ് പി.എം.സുനില്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ കെ.എല്‍.രമ , ആസൂത്രണ സമിതി അധ്യക്ഷന്‍ ജി.ടി.അനീഷ്, കണ്‍വീനര്‍ റെജി, വിദ്യാഭ്യാസ നിര്‍വഹണ ഉദ്യോഗസ്ഥന് എസ്. ദിലീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.