പ്രാദേശിക അവധി
1377479
Monday, December 11, 2023 12:21 AM IST
നെടുമങ്ങാട് : അരുവിക്കര പഞ്ചായത്തിലെ മണമ്പൂർ വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാളെ വാർഡിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ- അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇൻ ചാർജ് ജെ.അനിൽ ജോസ് പ്രാദേശിക അവധി പ്രഖ്യാപിച്ചു.
പോളിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 11, 12 തീയതികളിലും, വോട്ടെണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 13-നും പ്രാദേശിക അവധി ആയിരിക്കും.