ലോട്ടറിക്കടയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
1377477
Monday, December 11, 2023 12:08 AM IST
വിഴിഞ്ഞം: പട്ടാപ്പകൽ ലോട്ടറിക്കടയിൽ മോഷണം നടത്തിയ പ്രതിയെ വിഴിഞ്ഞം പോലീസ് അറസ്റ്റു ചെയ്തു. വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി ഷാനവാസ് (45) ആണ് അറസ്റ്റിലായത് .ശനിയാഴച വൈകുന്നേരം മൂന്നരയോടെ മുക്കോല ജംഗഷനിൽ പ്രവർത്തിക്കുന്ന നെല്ലിക്കുന്ന് സ്വദേശിയായ സന്തോഷിന്റെ കടയിലാണ് മോഷണം നടന്നത്.
ഏഴായിരത്തോളം രൂപയും കുറെ ലോട്ടറി ടിക്കറ്റുകളുമായാണ് പ്രതി രക്ഷപ്പെട്ടത്. ഇയാൾ കടയിൽ നിന്ന് പോകുന്നത് കണ്ട നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് . വിവിധ സ്റ്റേഷനുകളിലായി പത്തിൽപ്പരം കേസുകളുണ്ടെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.