അടിയൊഴുക്കിൽപെട്ട വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി
1377476
Monday, December 11, 2023 12:08 AM IST
കോവളം: കോവളത്ത് കടലിൽ കുളിക്കുന്നതിനിടെ ശക്തമായ അടിയൊഴുക്കിൽപെട്ട വിനോദ സഞ്ചാരികളെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. അരുണാചൽ പ്രദേശ് സ്വദേശി സുഭാഷി (55 ) നെയും ഇയാളുടെ രണ്ട് മക്കളെയുമാണ് ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തിയത്.
ഇന്നലെ രാവിലെ 11 മണിയോടുകൂടി ലൈറ്റ് ഹൗസ് ബീച്ചിൽ കുളിച്ചു കൊണ്ടിരിക്കെ മൂവരും അതിശക്തമായ അടിയൊഴുക്കിൽ പെടുകയായിരുന്നു. ലൈഫ് ഗാർഡ് ചീഫ് കോഡിനേറ്റർ പി .വേണുവിന്റെ നേതൃത്വത്തിൽ ലൈഫ് ഗാർഡുകളായ റോബിൻസൺ , വർഗീസ്, മുരുകൻ, സർഫിംഗ് പരിശീലകർ കണ്ണപ്പൻ മണിയൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.