ഗുണ്ടാ നിയമപ്രകാരം യുവാവ് പിടിയില്‍
1377475
Monday, December 11, 2023 12:08 AM IST
മെഡിക്കല്‍കോളജ്: തിരുവനന്തപുരം നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ ക്രിമിനല്‍ക്കേസ് പ്രതി ഗുണ്ടാ നിയമപ്രകാരം പിടിയിലായി. ഉള്ളൂര്‍ ഗാര്‍ഡന്‍സ് ഹൗസ് നമ്പര്‍ 33ൽ ഗിരിലാല്‍ (46) ആണ് പിടിയിലായത്.
അടിപിടി, മോഷണം, പിടിച്ചുപറി, ഭവനഭേദനം ഉള്‍പ്പെടെ 15-ഓളം കേസുകള്‍ നിലവിലുണ്ട്. സൈബര്‍ സിറ്റി എസി പൃഥ്വിരാജിന്റെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍കോളജ് സിഐ ഹരിലാല്‍, എസ്ഐമാരായ ബിജു, സാബു, സിപിഒ ബിനു എന്നിവര്‍ ചേര്‍ന്നു പിടികൂടിയ പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കു കയാണ്.